എല്ലാം പ്രദര്‍ശനം... രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ ബിജെപി, രാഹുലിന്റെ സന്ദര്‍ശനം ഫോട്ടോപ്രദര്‍ശനത്തിന് മാത്രമെന്ന് ബിജെപി

രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്ത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റെ സന്ദര്‍ശനം ഫോട്ടോപ്രദര്‍ശനത്തിന് മാത്രമെന്ന് ബിെജപി നേതാവ് സിദ്ധാര്‍ഥ്‌നാഥ് സിങ്. കശ്മീരിലുള്ള പ്രശ്‌നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്നും ബിജെപി കുറ്റപ്പെടുത്തി. ഭീകരവാദി ആക്രമണങ്ങളെ തുടര്‍ന്ന് കലുഷിതമായ ജമ്മു കശ്മീരില്‍ ഇന്നാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.
ഇന്ത്യ പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് ബിജെപി സര്‍ക്കാരിന്റെ നയതന്ത്ര രംഗത്തെ പാളിച്ചയാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായ മേഖലകളിലാണ് രാഹുല്‍ ഗാന്ധിയുടെ ത്രിദിന സന്ദര്‍ശനം. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനൊപ്പം വിവിധ ഇടങ്ങളിലെ ഗ്രാമമുഖ്യന്‍മാരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























