ഇരുപതുകാരി മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ചു

സൗദി സ്വദേശിയായ 20കാരി മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തില്‍ കുട്ടിക്ക് ജന്മം നല്‍കി. മുംബൈ വിമാനത്താവളത്തിലെത്തിയ അലഹബാനി ഹയ സൗദ് എന്ന പെണ്‍കുട്ടിയാണ് ശൗചാലയത്തില്‍ പ്രസവിച്ചത്. ഹൈദരാബാദില്‍ നിന്ന് റിയാദിലേക്ക് പോകുവാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു അലഹബാനി.
തുടര്‍ന്ന് വേദന അനുഭവപ്പെട്ട പെണ്‍കുട്ടി ശൗചാലയത്തില്‍ പോവുകയും അവിടെ വച്ച് ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയായിരുന്നു. യുവതി സഹായത്തിനായി ശബ്ദമുയര്‍ത്തിയതിനെതുടര്‍ന്ന് ഓടിയെത്തിയ ഹൗസ്‌കീപ്പര്‍ ഉടന്‍ തന്നെ മെഡിക്കല്‍ എമര്‍ജന്‍സി ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു.
ഉടനടി മെഡിക്കല്‍ സംഘം എത്തി യുവതിക്ക് ശുശ്രൂഷ നല്‍കി. ഉച്ചയ്ക്ക് 1.45 ഓടെ അലഹബാനിയും കുട്ടിയും സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇരുവരെയും സെവെന്‍ ഹില്‍സ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























