അനന്തപുരില്‍ വോള്‍വോ ബസ് തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം

ഹൈദരാബാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് തീപിടിക്കാനുണ്ടായ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. കല്ലട ട്രാവല്‍സിന്റെ എ.സി വോള്‍വോ ബസാണ് ഇന്നലെ അനന്തപൂരില്‍ കത്തിയമര്‍ന്നത്.
അപകടത്തില്‍പ്പെട്ട ബസ് ഹൈദരാബാദില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. ബസ്സിന്റെ പിന്‍വശത്തെ എ.സി കമ്പ്രസറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും തുടര്‍ന്ന് തീപടരുകയായിരുന്നെന്നാണ് നിഗമനം. ബംഗളൂരുവില്‍ നിന്ന് വോള്‍വോ കമ്പനി അധികൃതരം സംഭവസ്ഥലത്തെത്തി ബസ് പരിശോധിച്ചു.
കര്‍ണാടക ആന്ധ്ര അതിര്‍ത്തിയിലെ അനന്തപൂരില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. 35 യാത്രക്കാരുണ്ടായിരുന്ന ബസില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.
ബസിന്റെ പിന്‍ഭാഗത്ത് നിന്നും തീ പടരുന്നത് യാത്രക്കാരാണ് കണ്ടത്. ഉടന്‍ തന്നെ ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തി യാത്രക്കാരെ വിളിച്ചുണര്‍ത്തി ബസിന് വെളിയിലെത്തിച്ചത് ആളപായമുണ്ടായില്ല. ബസിന്റെ മുന്‍ വാതിലില്‍ കൂടിയാണ് എല്ലായാത്രക്കാരും പുറത്തിറങ്ങിയത്. തിക്കിലും തിരകക്കിലും ചിലര്‍ക്ക് ദേഹാസ്വാസ്യം ഉണ്ടായി. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.
യാത്രക്കാര്‍ പുറത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. അഗ്‌നിശമനസേന ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് തീയണച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























