പ്രശസ്ത കന്നഡ എഴുത്തുകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചു

പ്രശസ്ത കന്നഡ എഴുത്തുകാരനും ഹംപി കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ എം.എം. കല്‍ബുര്‍ഗി (77) വെടിയേറ്റു മരിച്ചു. പുരോഗമന ചിന്താഗതിക്കാരനും അന്ധവിശ്വാസങ്ങളുടെ വിമര്‍ശകനുമായ കല്‍ബുര്‍ഗിക്ക് ഇന്നലെ രാവിലെ സ്വവസതിയില്‍വച്ചാണു വെടിയേറ്റത്. ബൈക്കിലെത്തിയ രണ്ടുപേര്‍ വാതിലില്‍ മുട്ടുകയും വാതില്‍ തുറന്നയുടന്‍ നിറയൊഴിക്കുകയുമായിരുന്നു. നെറ്റിയിലും നെഞ്ചിലും വെടിയേറ്റ കല്‍ബുര്‍ഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് എടുത്ത എഴുത്തുകാരനാണ് കല്‍ബുര്‍ഗി. വിഗ്രഹാരാധനയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ വി.എച്ച്.പി., ബജ്‌രംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ അദ്ദേഹത്തിനെതിരേ ഭീഷണി മുഴക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























