രണ്ട് കിലോയുടെ കുഞ്ഞന്‍ സിലിണ്ടറുമായി കേന്ദ്രസര്‍ക്കാര്‍

രണ്ട് കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടര്‍ രംഗത്തിറക്കാന്‍ മോഡി സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് സിലിണ്ടര്‍ വിപണിയിലെത്തിക്കുക. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ 14.2 കിലോഗ്രാം സിലിണ്ടറിന്റെ ഉയര്‍ന്ന വിലയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രണ്ട് കിലോഗ്രാമിന്റെ സിലിണ്ടര്‍ ആശ്വാസമായിരിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. 418 രൂപയാണ് ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് വില. വിപണിയിലെത്തിയ അഞ്ച് കിലോഗ്രാം സിലിണ്ടറിന് വില 155 രൂപ. രണ്ട് കിലോഗ്രാം സിലിണ്ടറിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 60 രൂപയ്ക്ക് താഴെയായിരിക്കും വില .രാജ്യത്തെ 15.65 കോടി ഗാര്‍ഹിക എല്‍.പി.ജി ഉപഭോക്താക്കളില്‍ 13.8 കോടിപ്പേര്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്‌സിഡി പണം ലഭിക്കുന്ന പദ്ധതിയില്‍ അംഗമായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























