Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിപ്പൂരില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

01 SEPTEMBER 2015 09:46 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാനും ഭൂപരിഷ്‌കരണം നടത്താനും ഉദ്ദേശിച്ച് നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകള്‍ക്കെതിരെ തെക്കന്‍ മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ അക്രമം അരങ്ങേറിയ സൗത്ത് ചുരാചാന്ദ്പൂരില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

സൗത്ത് ചുരാചാന്ദ്പൂരില്‍ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അക്രമം ആരംഭിച്ചത്. മണിപ്പൂര്‍ ആരോഗ്യമന്ത്രി ഫുഗസ്പാംഗ് ടോന്‍സിംഗിന്റേയും മംഗ വായ്‌പേയ്, വുഹസിഗിന്‍ വാല്‍റ്റ് എന്നിവരടക്കം അഞ്ച് എം.എല്‍.എമാരുടെയും വീടുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീവച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. പൊലീസിന്റെ വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ തടഞ്ഞത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. ആക്രമണത്തില്‍ മന്ത്രിക്കും എം.എല്‍.എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിക്കില്ല. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
2015ലെ മണിപ്പൂര്‍ ലാന്‍ഡ് റവന്യൂ, ഭൂപരിഷ്‌കരണ ഭേദഗതി ബില്ലാണ് സര്‍ക്കാര്‍ പാസാക്കിയത്. ഈ നിയമം പ്രാബല്യത്തിലാവുന്നതോടെ ഗോത്ര വര്‍ഗക്കാര്‍, നാഗാ സമുദായക്കാര്‍, കുകി സമുദായക്കാര്‍ എന്നിവരുടെ കൈവശമുള്ള ഭൂമിയുടെ മേല്‍ ഗോത്ര വര്‍ഗക്കാരല്ലാത്തവര്‍ക്കും അവകാശം ലഭിക്കുന്ന സാഹചര്യം ഉണ്ടാവും. ഗോത്ര വര്‍ഗക്കാരടക്കമുള്ളവരുടെ കൈയിലുള്ള ഭൂമി നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നതാണ് പ്രക്ഷോഭത്തിന്റെ പ്രധാന കാരണം.

1951 മുതല്‍ മണിപ്പൂരില്‍ താമസിക്കുന്നവരെ തദ്ദേശീയരല്ലാതെയാണ് പരിഗണിച്ചു വന്നത്. എന്നാല്‍, ഈ വ്യവസ്ഥ സര്‍ക്കാര്‍ ലഘൂകരിക്കുകയും 1951ന് മുമ്പ് മണിപ്പൂരില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഭൂമിയ്ക്ക് മേല്‍ അവകാശം നല്‍കുന്ന തരത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു. ഇതോടെ, ശേഷിക്കുന്ന താമസക്കാര്‍ ഭൂമിയുടെ അവകാശം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരവുകയും സംസ്ഥാനം വിട്ടുപോവേണ്ട സ്ഥിതി വിശേഷത്തിലും എത്തി. അന്യനാട്ടുകാരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പെര്‍മിറ്റ് സംവിധാനത്തിന്റെ പേരില്‍ മൂന്നു വര്‍ഷമായി മണിപ്പൂരില്‍ പ്രക്ഷോഭം നടന്നു വരികയാണ്. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വത മേഖലയില്‍ താമസിക്കുന്ന കുകി ഗോത്ര വര്‍ഗക്കാര്‍ക്ക് മതിയായ താമസരേഖകള്‍ ഒന്നും തന്നെയില്ല. അതിനാല്‍ തന്നെ നിരോധനങ്ങള്‍ പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends