ഇനി സെല്‍ഫി വേണ്ട....കുംഭമേളയില്‍ സെല്‍ഫി എടുക്കുന്നതിന് നിരോധനം, അപകടങ്ങള്‍ ഒഴിവാക്കാനാണ് വിലക്കേര്‍പ്പെടുത്തിയത്

സന്യാസികളും ഭക്തരും അടങ്ങുന്ന ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന കുംഭമേളയിലെ പ്രത്യേക പുണ്യദിനങ്ങളില്‍ സെല്‍ഫി എടുക്കുന്നതിന് വിലക്ക്. തിക്കിലുംതിരക്കിലും പെട്ട് സംഭവിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലായിട്ടാണ് സെല്‍ഫിയ്ക്കു വിലക്കേര്‍പ്പെടുത്തിയത്.
സെല്‍ഫിയെടുക്കാനായി ആളുകള്‍ അധിക സമയമെടുക്കുന്നതിനാല്‍ ജനപ്രവാഹം മന്ദഗതിയിലാകുന്നതായി പഠനത്തില്‍ തെളിഞ്ഞിരുന്നെന്നു സംഘാടകര്‍ അറിയിച്ചു. ഇതു തിക്കിനുതിരക്കിനു കാരണമാകുന്നു. നാസിക്കിലെ ഗോദാവരി തീരത്ത് കഴിഞ്ഞ ജൂലൈയില്‍ ആണ് പൂര്‍ണകുംഭമേള ആരംഭിച്ചത്.
ഇതുവരെ മുപ്പതു ലക്ഷത്തിലധികം ആളുകളാണ് ഗോദാവരി തീരത്തേക്ക് ഒഴുകിയെത്തിയത്. മൂന്നുമാസം നീളുന്ന മേളയില്‍ സെപ്റ്റംബര്‍ 13, 18 തീയതികളിലാണ് രാജകീയ തീര്‍ഥസ്‌നാനത്തിനുള്ള പ്രത്യേക പുണ്യദിനങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























