രാധേ മായ്‌ക്കെതിരേ മറ്റൊരു കേസുകൂടി മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്തു

വിവാദ ആള്‍ദൈവം രാധേ മായ്‌ക്കെതിരേ മറ്റൊരു കേസുകൂടി മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്തു. രാധേ മാ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ബിഗ്‌ബോസ് റിയാലിറ്റി ഷോ ഫെയിം ഡോളി ബിന്ദ്ര നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. രാധേ മായുടെ അനുയായികളായ 12 ഓളം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
രാധേ മായുടെ ആശ്രമ സംവിധാനത്തില്‍ ലൈംഗികമായി നിരവധിപ്പേരെ പീഡിപ്പിച്ചിട്ടുണ്ടെന്നു ഡോളി നേരത്തേ പറഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകളുടെ വിശ്വാസത്തെയാണ് രാധേ മായേ പോലുള്ള ആളുകള്‍ ചൂഷണം ചെയ്യുന്നതെന്നും ഡോളി പറഞ്ഞിരുന്നു.
നേരത്തെ രാധെ മാക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് മറ്റൊരു യുവതി പരാതി നല്‍കിയിരുന്നു. 32 കാരിയായ നിക്കി ഗുപ്തയാണ് പരാതി നല്‍കിയിരുന്നത്. ഈ കേസില്‍ രാധേ മായ്‌ക്കെതിരേ മുംബൈ പോലീസ് സമന്‍സ് അയക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























