ബീഹാറില്‍ മാവോവാദികള്‍ റെയില്‍വേട്രാക്ക് സ്‌ഫോടനത്തിലൂടെ തകര്‍ത്തു

ബീഹാറില്‍ മാവോയിസ്‌റ്റുകള്‍ റെയില്‍വേ ട്രാക്ക് ബോംബ് വച്ചു തകര്‍ത്തു. ബീഹാറിലെ ഗയയില്‍ വെള്ളിയാഴ്‌ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഹൗറ-ഡല്‍ഹി രാജധാനി എക്‌സ്‌പ്രസ്സിന്റെ പൈലറ്റ് എഞ്ചിന്‍ കടന്നു പോയി ഇരുപതു മിനിട്ടിനു ശേഷമാണ് ആക്രമണമുണ്ടായത്. സാധാരണ പൈലറ്റ് എഞ്ചിന്‍ കടന്നുപോയി ഒരു മണിക്കൂറിനുശേഷമാണ് ട്രെയിന്‍ കടന്നു പോകുക. സംഭവത്തെ തുടര്‍ന്ന് രാജധാനി എക്‌സ്‌പ്രസ് തരയ്യ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഇതു വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. തരയ്യ-ഗുരാരുവിന് ഇടയിലുള്ള ട്രാക്കിലാണ് സ്‌ഫോടനം നടന്നത്.
https://www.facebook.com/Malayalivartha


























