എഎപി നേതാവ് സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹികപീഡന കേസ്

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡന കേസ്. ഭാര്യ ലിപിക മിത്ര നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുന്‍ മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ദ്വാരക നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ ശാരീരികമായും മാനസികമായും ഭാരതി പീഡിപ്പിക്കുന്നെന്നെന്ന് ആരോപിച്ച് ജൂണില്‍ ലിപിക പൊലീസിനും ഡല്‍ഹി വനിത കമ്മീഷനും പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇത് വ്യാജ പരാതിയാണെന്നും തന്റെ അമ്മയെ ഉപേക്ഷിച്ച് ലിപികയോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഭാരതി പറഞ്ഞത്.കഴിഞ്ഞ മാസം സുന്ദരികളായ സ്ത്രീകളെപ്പറ്റി ഭാരതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഡല്‍ഹി ഗവണ്‍മെന്റിന് സുരക്ഷാ കാര്യത്തില്‍ പൂര്‍ണ അധികാരം നല്‍കിയാല്‍ സുന്ദരികളായ സ്ത്രീകള്‍ക്ക് അര്‍ദ്ധരാത്രിക്ക് ശേഷവും പേടിയില്ലാതെ പുറത്ത് പോകാമെന്നായിരുന്നു ഭാരതിയുടെ പരാമര്‍ശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























