അവസാനം അവളതു ചെയ്‌തു... പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ വൃഷണം മുറിച്ചുമാറ്റി

നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടു പോലും പീഡനവീരന്മാര്‍ക്ക് ഒരു കുലുക്കവുമില്ല. സഹികെട്ട അവള്‍ക്ക് അവസാനം അതു ചെയ്യേണ്ടി വന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ വൃഷണം യുവതി മുറിച്ചുമാറ്റി. ഒറീസയിലെ തീരദേശ ജില്ലയായ ജഗത്സിംഗ്‌പുരിലെ ഗോപാലപുര്‍ വില്ലേജിലാണ് സംഭവം. രണ്‌ടു കുട്ടികളുടെ അമ്മയായ സ്‌ത്രീയാണ് പീഡിപ്പിക്കാനെത്തിയ ആളുടെ ലിംഗം ഛേദിച്ചത്. ക്ഷേത്രത്തില്‍നിന്നു വീട്ടിലേക്കു മടങ്ങും വഴി ഇവരെ തടഞ്ഞു നിര്‍ത്തുകയും ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിക്കുകയുമായിരുന്നു. രക്ഷപ്പെട്ടോടിയ സ്‌ത്രീയുടെ പിന്നാലെ ഓടിയെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ ഇയാളുടെ വൃഷണം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇവര്‍ മുറിച്ചു മാറ്റുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha