റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു; അഞ്ചുപേര്‍ അറസ്റ്റില്‍

റാഗിംഗിനെ തുടര്‍ന്ന് ഭോപ്പാലില്‍ ഫാര്‍മസി വിദ്യാര്‍ഥിനി ജീവനൊടുക്കി. ആര്‍കെഡിഎഫ് കോളജിലെ രണ്ടാംവര്‍ഷ ബിഫാം വിദ്യാര്‍ഥിനിയാണു ജീവനൊടുക്കിയത്. കോളജില്‍ പ്രവേശനം നേടിയതു മുതല്‍ റാഗിംഗിനിരയാക്കുന്നതായി ആത്മഹത്യാ കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നു. റാഗിംഗിന്റെ ഭാഗമായി പകര്‍ത്തെഴുത്തുകള്‍ നടത്താന്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ പെണ്‍കുട്ടിയോടു ആവശ്യപ്പെട്ടു. ഇതു ജീവനക്കാരന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കോളജില്‍ തുടരണമെങ്കില്‍ അവരെ അനുസരിക്കണമെന്നു പറയുകയും ചെയ്‌തു. ഇതറിഞ്ഞ സീനിയര്‍ വിദ്യാര്‍ഥികള്‍ ആസിഡ് ബള്‍ബ് എറിയുമെന്നു ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി വിശദീകരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥനടക്കം നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
https://www.facebook.com/Malayalivartha


























