Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..

പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചു... ഗവർണർക്കെതിരെ ഭീഷണി! ഇതെന്താ വെള്ളരിക്കാപട്ടണോ? ഭീകരവാദം നടത്തുന്ന സംഘടന! വിഷം ചീറ്റിയാൽ തലയെടുക്കുമോ?

13 MAY 2022 12:51 PM IST
മലയാളി വാര്‍ത്ത

വിമർശനം ഉന്നയിച്ചാൽ ജീവന് പോലും ഭീഷണി ഉണ്ടായേക്കാവുന്ന തരത്തിലേക്കാണ് ഇന്ത്യൻ മതസംഘടനകൾ അധപതിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒരുവിധപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെതിരെയും അതുപോലെ അമിത മതവിശ്വാസം മൂലം ഉണ്ടായേക്കാവുന്ന ആപത്തിനെ പറ്റിയും ഉന്നത നേതാക്കൻമാർ പോലും ശബ്ദം ഉയർത്തി തുടങ്ങിയിരിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഇത് വൻ പൊട്ടിത്തെറികൾക്ക് കാരണമായി മാറാനും സാധ്യതയേറെയാണ്.

അതിനിടയിലാണ് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയ്‌ക്കെതിരെ പോസ്റ്ററുകളുമായി പോപ്പുലർ ഫ്രണ്ട് രം​ഗത്ത് വന്നിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയാണെന്നും, രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും ഗവർണർ പറഞ്ഞതിന് പിന്നാലെയാണ് ഗവർണർക്കെതിരെ വിമർശനവും ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയത്. മധുരയിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ മുതൽ ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചെന്നൈയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ഗവർണർ ആർ. എൻ. രവി പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, "പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വളരെ അപകടകരമായ ഒരു സംഘടനയാണ്... അടിസ്ഥാനപരമായി അതിന്റെ ലക്ഷ്യം ഈ രാജ്യത്തെ ഉള്ളിൽ നിന്നുകൊണ്ട് അസ്ഥിരപ്പെടുത്തുക എന്നതാണ്.

സ്വന്തം രാഷ്ട്രീയ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്. ഇത് വളരെ ജാഗ്രത പാലിക്കേണ്ട ഒരു ഭീഷണിയാണ്." അതിനൊപ്പം തന്നെ പൊതുജനങ്ങൾക്കെതിരെ അക്രമണം അടക്കം അഴിച്ചുവിടുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ഗവർണർ ആഞ്ഞടിച്ചു. അത്തരം പ്രവൃത്തികൾ തീവ്രവാദപരമാണെന്നും അദ്ദേഹം പറഞ്ഞു.

"ഒരു രാഷ്ട്രീയ വിഭവമായി അക്രമത്തെ ഉപയോഗിക്കുന്നത് തീവ്രവാദ പ്രവർത്തനമാണ്. മാവോയിസ്റ്റ് ആയാലും കശ്മീരിലായാലും വടക്കുകിഴക്കൻ മേഖലയിലായാലും അതിൽ ആശയക്കുഴപ്പം ഉണ്ടാകേണ്ട കാര്യമില്ല. ഈ രാജ്യത്ത് അക്രമത്തെ രാഷ്ട്രീയ വിഭവമായി ഉപയോഗിക്കുന്ന ഏതൊരു സ്ഥാപനവും തീവ്രവാദ പ്രവർത്തനമാണ്,” തമിഴ്നാട് ഗവർണറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

“രാജ്യത്ത് നമുക്ക് ഉണ്ടായിട്ടുള്ള എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും വിദേശ ശക്തികളുടെ സഹായത്തോടെ നടക്കുന്നതാണ്. ഇത് നിരവധി തവണ പ്രോത്സാഹിപ്പിക്കപ്പെട്ടതുമാണ്. ഇന്ത്യയിൽ ഇത്തരത്തിൽ നിരവധി രാജ്യങ്ങൾ ഈ കളി കളിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വർഗീയ കലാപങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്താണ് രവിയുടെ പ്രസംഗം.

എന്നാൽ ഈ പ്രസ്താവന ഗവർണർ പിൻവലിക്കണമെന്നും, ആർഎസ്എസിനെ അനുകൂലിച്ച് കൊണ്ട് ജനകീയ സംഘടനകൾക്കെതിരെ വിഷം ചീറ്റരുതെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. ജനതാത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണർ നാട് കടക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നുണ്ട്.

സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ മുഹമ്മദ് അബുദാഹിർ, സയ്യിദ് ഐസക് എന്നിവർക്കെതിരെ തള്ളകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തമിഴ്നാട് ഗവർണർ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് പിഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷെയ്‌ക്ക് അൻസാരി ആരോപിച്ചിരിക്കുകയാണ്.

അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും രം​ഗത്ത് എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധരാണെന്നും സംഘടനയെ ഉടൻ നിരോധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ നുമാൽ മോമിൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടായിരുന്നു. ‘പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധരാണ്‌. ഭീകര സംഘടനകളെപ്പോലെയാണ് അവരുടെ പ്രവർത്തനം. ഉടൻ നിരോധിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും’ അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അസമിൽ, പ്രവർത്തനം നടത്താൻ പോപ്പുലർ ഫ്രണ്ടുകാർ ലക്ഷ്യമിടുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. അതിനാൽ സംഘടനയ്‌ക്കെതിരെ നടപടി എടുക്കണമെന്നും ഭീകര സംഘടനയെ നിരോധിക്കണമെന്നും നുമാൽ മോമിൻ ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിനെ രാജ്യത്താകെ നിരോധിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോടും അഭ്യർത്ഥിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന സമയത്ത് ഗുവാഹത്തി കത്തുകയായിരുന്നു. നിയമത്തിനെതിരെ അസമിൽ പ്രതിഷേധം നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. അവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നു. രാജ്യത്തെയും സർക്കാരിനെയും വടക്ക് കിഴക്കൻ മേഖലയെയും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവരെ ഭീകരരായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലും ​ഗവർണർ മുസ്ലീം സംഘടനകൾക്കെതിരെ ഇന്നലെ ഒരു തുറന്ന പോര് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ വാർത്തയും പ്രാധാന്യം നേടുന്നത്. പുരസ്‌കാരം സമ്മാനിക്കാൻ വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയ പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമസ്ത സെക്രട്ടറിക്കും പെരിന്തൽമണ്ണ പോലീസിനോടും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

സമസ്ത നേതാവ് പെൺകുട്ടിയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോ സംഭവം വലിയ വിവാദമായിരുന്നു. ഇതോടെ സമസ്തയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആരോഗ്യമന്ത്രി വീണാ ജോർജ്ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സംഭവത്തിൽ വിമർശനമുന്നയിച്ചിരുന്നു.

വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോഴാണ് വിവാദമായ സംഭവമുണ്ടായത്. സമസ്തയുടെ പൊതുവേദിയിലേക്ക് ഇനി മേലാൽ പെൺകുട്ടികളെ ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സമസ്ത നേതാവായ എം.ടി അബ്ദുള്ള മുസ്ലിയാർ സംഘാടകരെ ശാസിച്ചത്. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.

”ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്”- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ആക്രോശം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (5 minutes ago)

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും  (27 minutes ago)

തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി  (1 hour ago)

തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയ പ്രഖ്യാപനം:നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പരാജയം തെളിഞ്ഞുവെന്ന് വി ഡി സതീശന്‍  (1 hour ago)

ബൈക്ക് സ്‌കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

എളമക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടം:ദൃശ്യങ്ങളില്‍ ഉള്ള കാര്‍ അല്ല ദീക്ഷിതയെ ഇടിച്ചത്  (2 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍  (2 hours ago)

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍  (3 hours ago)

ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോള്‍ കാണാനില്ല  (3 hours ago)

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ  (3 hours ago)

എസ് ഐ ടിക്കും ഒരുമുഴം മുന്നേയെറിഞ്ഞ ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അപകടം മണത്ത് പിണറായി; അറസ്റ്റ് പേടിയുള്ള വമ്പന്മാരൊക്കെ സി എം ഓഫീസില്‍ ഓടിക്കയറി  (3 hours ago)

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും; ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയില്‍ വായിച്ച് മുഖ്യമന്ത്രി  (3 hours ago)

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെ ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍  (3 hours ago)

എംഎല്‍എമാര്‍ നിയമസഭയില്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends