സൈന്യവും പൊലീസും തലസ്ഥാനത്ത്; പലയിടങ്ങളിലും തീവ്രവാദ ഭീഷണി

സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തീവ്രവാദികളുടെയും മാവോയിസ്‌റ്റുകളുടെയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ പൊലീസ് സേനയുടെ നല്ലൊരു പങ്കും തലസ്ഥാനത്തായതിനാല്‍ മറ്റ് പലയിടങ്ങളിലും ആക്രമണം ഉണ്ടായാല്‍ അവ നേരിടുന്നത് ബുദ്ധിമുട്ടാവും. അതേസമയം സമരം അക്രമാസക്തമാവാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്നാണ് അറിയുന്നത്. സമരം അക്രമാസക്തമായാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരും. അത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.
വാഗമണ്‍ തീവ്രവാദക്കേസിലെ ചില പ്രതികളെ പിടികൂടിയും അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ പാകിസ്ഥാന്‍ ആക്രമണം നടത്തിയതും ബിഹാറില്‍ ബുദ്ധക്ഷേത്രം ആക്രമിച്ചതും അടുത്തിടെയാണ്. വടക്കന്‍ ജില്ലകളുടെ മലയോരമേഖലകളില്‍ മാവോയിസ്‌റ്റുകളും മറ്റ് ഇടതുതീവ്രവാദ പ്രസ്ഥാനങ്ങളും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha


























