പോലീസുകാര്‍ യുവതിയെ തോക്കു ചൂണ്ടി ബലാല്‍സംഗം ചെയ്‌തു

മുപ്പതുകാരിയെ രണ്ട് പോലീസുകാര്‍ തോക്കു ചൂണ്ടി ബലാല്‍സംഗം ചെയ്‌തു. കൂടാതെ യുവതിയുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും പോലീസുകാര്‍ കൈക്കലാക്കുകയും ചെയ്‌തു. ഉത്തര്‍ പ്രദേശിലെ ശാമ്‌ലി ഗ്രാമത്തിലാണ് സംഭവം. പോലീസുകാര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നുകളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
പോലീസുകാരായ ദീപക്ക് റാത്തി, വികാസ് ചൗദരി എന്നിവര്‍ക്കെതിരെ കവര്‍ച്ച, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക്കേസെടുത്തതായി എസ്.പി സി.പി സിംഗ് അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് ശാമ്‌ലിയില്‍ ഗ്രാമീണര്‍ ധര്‍ണ്ണ നടത്തി.
https://www.facebook.com/Malayalivartha


























