ബാംഗ്ലൂരില്‍ കെട്ടിടം തകര്‍ന്നു വീണ് 3 മരണം
ബാംഗ്ലൂരില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം തകര്‍ന്നു വീണ് മൂന്നുപേര്‍ മരിച്ചു. വില്‍സണ്‍ ഗാര്‍ഡനിലെ സോമേശ്വര നഗറില്‍ പണിതുകൊണ്ടിരുന്ന അഞ്ചു നില അപാര്‍ട്ട്മെന്റാണ് രാവിലെ തകര്‍ന്നു വീണത്. ഇരുപതോളം തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെ താഴത്തെ നില തകര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് അപകടകാരണം. പത്തുപേരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha