ബീഫിന്റെ ഗുണങ്ങള്‍ വിശദമാക്കി ലേഖനം, മാസികയുടെ എഡിറ്ററെ പുറത്താക്കി

ഹരിയാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാസികയില്‍ ബീഫിന്റെ ഗുണങ്ങള്‍ വിശദീകരിച്ചെന്ന് ചൂണ്ടിക്കാണിച്ച് എഡിറ്ററുടെ ജോലി പോയി. എഡിറ്റര്‍ ദേവയാനി സിങിനെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കിയത്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാസികയിലാണ് ബീഫിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്ന ലേഖനമുള്ളത്.
ഹരിയാനയിലെ ശിക്ഷ സരതി എന്ന ദ്വിഭാഷാ മാസികയിലാണ് ലേഖനം വന്നത്. അയേണ്‍ ആരോഗ്യത്തിന് അത്യന്താപേക്ഷികം എന്ന പേരിലാണ് മാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. ശരീരത്തിലേക്ക് നേരിട്ട് അയേണ്‍ പ്രവേശിക്കുന്നതിന് ഇറച്ചികള്‍ സഹായിക്കുമെന്നും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
മാസികയുടെ സെപ്തംബര്‍ ലക്കത്തിലാണ് ലേഖനം ഉള്‍പ്പെടുത്തിയത്. ഗോവധത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിക്കുന്ന സംസ്ഥാനമാണ് ഹരിയാന. മുസ് ലിംകള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിച്ചാല്‍ തുടര്‍ന്നും ഇന്ത്യയില്‍ ജീവിക്കാമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























