വാൽപാറ ദുരന്തം: മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് പ്രാദേശിക നേതാക്കൾക്കൊപ്പം മരണ വീടുകൾ സന്ദർശിച്ച സംഘം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകിയ സന്നദ്ധപ്രവർത്തകരുമായും പ്രദേശവാസികളുമായും ആശയവിനിമയം നടത്തി. ചികിത്സയിൽ കഴിയുന്നവരുടെ പുരോഗതിയും അന്വേഷിച്ചു. മർകസ് ഡയറക്ടർ ബോർഡ് അംഗംങ്ങളായ ഉനൈസ് മുഹമ്മദ്, വിഎം റഷീദ് സഖാഫി, ഷമീം കെകെ, ദുൽകിഫിൽ സഖാഫി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: വാൽപാറ ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകൾ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു.
https://www.facebook.com/Malayalivartha
























