മഹാരാഷ്ടയില്‍ ശിവസേന-ബിജെപി പോര് രൂക്ഷം, കടുവയുടെ വായിലെ പല്ല് പറിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ പെരുമാറ്റം ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന ആരോപണവുമായി സര്‍ക്കാരിലെ സഖ്യ കക്ഷി കൂടിയായ ശിവസേന രംഗത്ത്. ഇങ്ങനെ പോയാല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാനും ശിവസേന മടിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. കല്യാണില്‍ ശിവസേന സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇത്തരം ഭീഷണികളെ എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്കറിയാമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. കടുവയുടെ നഖം ഞങ്ങളുടെ നേരെ പ്രയോഗിക്കാമെന്ന് ശിവസേനക്കാര്‍ കരുതരുത്. അങ്ങനെ സംഭവിച്ചാല്‍ കടുവയുടെ വായില്‍ കൈയിട്ട് എത്ര പല്ലുണ്ടെന്ന് എണ്ണാനും തങ്ങള്‍ക്കറിയാമെന്ന് ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
റാലിയില്‍ സംസാരിക്കവെ, രൂക്ഷമായ ആക്രമണമാണ് ഉദ്ധവ് താക്കറെ ബിജെപിക്ക് നേരെ നടത്തിയത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്ന പക്ഷം സര്‍ക്കാരിനെ നേരായ പാതയില്‍ കൊണ്ടുവരാന്‍ തങ്ങള്‍ക്കറിയാമെന്ന് ശിവസേനാ നേതാവ് ഭീഷണി മുഴക്കി. ഇന്ദിരാ ഗാന്ധിയെ അധികാരത്തില്‍നിന്ന് പുറത്ത് ചാടിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ബിജെപിയുടെ സ്ഥിതി എന്തായിരിക്കുമെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.
റാലിയില്‍ സംസാരിച്ച ഫഡ്‌നാവിസ് സര്‍ക്കാരിലെ മന്ത്രി കൂടിയായ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിണ്‍ഡെ രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അത് വേദിയില്‍വച്ചുതന്നെ നിരസിച്ചു. എന്നാല്‍, ഏക്‌നാഥ് ഷിണ്‍ഡെയുടെ രാജിസന്നദ്ധത ശിവസേന സംഘടിപ്പിച്ച നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























