Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പാവപ്പെട്ടവന്റെ വിമാനയാത്രാസ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി മോഡി, 2500 രൂപയ്ക്ക് രാജ്യത്തിനകത്ത് യാത്രചെയ്യാനാകുന്ന പദ്ധതികളുമായി പ്രധാനമന്ത്രി

31 OCTOBER 2015 08:06 AM IST
മലയാളി വാര്‍ത്ത.

സാധാരണക്കാരന്റെ വിമാന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി പ്രദാനമന്ത്രി നരേന്ദ്രമോഡിയുടെ പദ്ധതി. രാജ്യത്തെ ചെറു നഗരങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന 400 വിമാനത്താവളങ്ങള്‍ വികസിപ്പിച്ച് ആകാശയാത്ര സാര്‍വത്രികമാക്കാനുള്ള കര്‍മപദ്ധതി വ്യോമയാന മന്ത്രാലയം തയ്യറാക്കി. രാജ്യത്തിനകത്തേക്കുള്ള ചെറിയ യാത്രകള്‍ക്കു നികുതിയടക്കം ടിക്കറ്റ് നിരക്കു 2500 രൂപയില്‍ താഴെയായി നിജപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനു മേഖലാ വ്യോമഗതാഗത പദ്ധതി (റീജനല്‍ കണക്ടിവിറ്റി സ്‌കീംആര്‍സിഎസ്) തുടങ്ങുകയാണു ലക്ഷ്യം. പൊതുജനങ്ങള്‍ക്കു കരടു നയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ മൂന്നാഴ്ച സമയമുണ്ട്. രണ്ടു മാസത്തിനകം അന്തിമ നയം പ്രസിദ്ധീകരിക്കും.
ചെറു വിമാനത്താവളങ്ങളില്‍ നിന്ന് ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്കു നികുതികള്‍ ഉള്‍പ്പെടെ 2500 രൂപയില്‍ കൂടാത്ത ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തുമെന്നു കരടു നയം പുറത്തുവിട്ട വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. സംരംഭകരെ ആകര്‍ഷിക്കുന്നതിനു വിമാനത്താവള നികുതികളും വ്യോമയാന ഇന്ധന നികുതിയും ഇളവു ചെയ്യും.
അതേസമയം ചെറു നഗരവിമാന പദ്ധതിക്കുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ഇതര ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ ജനുവരി ഒന്നു മുതല്‍ ടിക്കറ്റിനു 2% നികുതിയേര്‍പ്പെടുത്താനും നീക്കമുണ്ട്. ഇത് പ്രവാസികളെ സാരമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. വിദേശയാത്രയ്ക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഉള്‍പ്പെടെ സെസ് ഏര്‍പ്പടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. വിമാനടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തുക വഴി 1,500 കോടി രൂപ അധികം സമാഹരിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.
ഓരോ ചെറു വിമാനത്താവളവും 50 കോടി രൂപ ചെലവിട്ടാണു വികസിപ്പിക്കുക. ഇതിന് 20,000 കോടി രൂപ വേണ്ടിവരും. രാജ്യത്തെ 476 ചെറു താവളങ്ങളില്‍ (എയര്‍ സ്ട്രിപ്എയ്‌റോഡ്രോം) 75 എണ്ണം മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നവ 50 കോടി രൂപ വീതം ചെലവിട്ടു ലളിതസൗകര്യ വിമാനത്താവളങ്ങളാക്കുമെന്നാണ് കരടു നയത്തില്‍ വ്യക്തമാക്കുന്നുത്.
സേവനം നല്‍കുന്ന വിമാന കമ്പനികള്‍ക്കും താവളങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവള അഥോറിറ്റിയും നികുതിയിളവും ആനുകൂല്യങ്ങളും നല്‍കും. വിമാനത്താവള നികുതിയും വ്യോമയാന ഇന്ധന നികുതിയും ഇളവുചെയ്യും. ടിക്കറ്റിനു സേവന നികുതി ഈടാക്കില്ല. കൂടാതെ മൂലധന നിക്ഷേപം നഷ്ടത്തിലാകാതിരിക്കാന്‍ ഉപരി മൂലധന നിക്ഷേപ സഹായം (വയബിലിറ്റി ഗ്യാപ് ഫണ്ടിങ്). ഇതില്‍ കേന്ദ്രവിഹിതം 80 ശതമാനാണ്.
പൊലീസ്, അഗ്‌നിശമനസേനാ സേവനങ്ങള്‍ സംസ്ഥാനം സൗജന്യമായി നല്‍കും, ചെറു നഗരങ്ങളില്‍ സേവനമെത്തിക്കുക 100 സീറ്റില്‍ കുറവുള്ള വിമാനങ്ങള്‍, രണ്ടു കോടി രൂപ അടച്ചുതീര്‍ത്ത മൂലധനമുള്ള കമ്പനികള്‍ക്കു സേവനം നല്‍കാമെന്നും കരടു നയത്തില്‍ പറയുന്നു.
നിലവിലെ നയം പ്രകാരം ജനുവരി മുതല്‍ യാത്രാനിരക്ക് കൂടും. സെസ് ഏര്‍പ്പെടുത്തുന്നതോടെ തീരുമാനം പ്രതികൂലമായി ബാധിക്കുന്നത് ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളെയാവും. ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് നിരക്കിലും കാര്യമായ വ്യത്യാസമുണ്ടാവും. സെസ് ആഭ്യന്തര യാത്രികര്‍ക്കും ബാധകമാവും. എന്നാല്‍ രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യുന്നതിന് വിദേശ യാത്രാനിരക്കിനെക്കാള്‍ കുറഞ്ഞതായതിനാല്‍ നീക്കം പ്രതികൂലമാകുന്നത് പ്രവാസികള്‍ക്ക് തന്നെയാണ്. സെസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ അടക്കമുള്ള സ്വകാര്യ വിമാന കമ്പനികള്‍ സ്വാഗതം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends