ബിഹാര്‍ തെരഞ്ഞെടുപ്പ് :നാലാം ഘട്ടം ഞായറാഴ്ച നടക്കും

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഞായറാഴ്ച നടക്കും. ഗോപാല്‍ ഗഞ്ച്, മുസഫര്‍പുര്‍ എന്നിവിടങ്ങളടക്കം 55 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡി-യു-ആര്‍ജെഡി- കോണ്‍ഗ്രസ് മുന്നണികളുടെ വിശാലമതേതരസഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലാണു പ്രധാന മത്സരം. ഒക്‌ടോബര്‍ 12, 16, 28 തീയതികളിലായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നടന്നത്. 49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 57 ശതമാനവും, 32 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവും 50 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന മൂന്നാം ഘട്ടത്തില്‍ 53 ശതമാനമവുമായിരുന്നു പോളിംഗ്. നാലാം ഘട്ടത്തില്‍ 55 ഉം അഞ്ചാം ഘട്ടത്തില്‍ അഞ്ചാം ഘട്ടത്തില്‍ 57 ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ ഒന്ന് അഞ്ച് തീയതികളിലാണിത്. 243 സീറ്റുകളിലെയും വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























