പെണ്‍കുട്ടികള്‍ക്കെന്താ ക്രിക്കറ്റ് കളിച്ച് കൂടെ? പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ച പെണ്‍കുട്ടികള്‍ക്കു നേരെ മര്‍ദനം

പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചതിന് വിദ്യാര്‍ഥിനികള്‍ക്കു മര്‍ദനം. കറാച്ചി സര്‍വകലാശാലയില്‍ വ്യാഴാഴ്ചയാണു സംഭവം. വിദ്യാര്‍ഥിസംഘടനയായ ഇസ്‌ലാമി ജാമിയാത്ത് തലാബ (ഐജെടി) പ്രവര്‍ത്തകരാണു പെണ്‍കുട്ടികളെ മര്‍ദിച്ചത്. വൈകുന്നേരം കോളജ് ബസ് വരാന്‍ വൈകിയതിനെത്തുടര്‍ന്ന് നേരമ്പോക്കിനു വേണ്്ടിയാണു വിദ്യാര്‍ഥിനികള്‍ ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചത്. ആണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്്ടായിരുന്നു. ഈസമയം സ്ഥലത്തെത്തിയ ഐജെടി പ്രവര്‍ത്തകര്‍ കളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ ഇതു ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷമുണ്്ടായത്.
സംഭവത്തില്‍ വിദ്യാര്‍ഥിനികളടക്കം അഞ്ചോളം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ സര്‍വകലാശാല കാംപസിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. ഇരുപതോളം ഐജെടി പ്രവര്‍ത്തകരാണു കുറുവടികളുമായി അക്രമം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്കി. കോളജിലെ പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് മൂന്നു ദിവസം മുമ്പ് ഇവര്‍ മുന്നറിയിപ്പ് നല്കിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയാണ് ഐജെടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























