ഇന്ത്യയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന് ഗവേഷകര്‍

ഇന്ത്യയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചെറുചലനങ്ങള്‍ ഇതിന്റെ സൂചനകള്‍ മാത്രമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 219 ഭൂചലനങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
ഏപ്രിലില്‍ വന്‍ നാശംവിതച്ച നേപ്പാള്‍ ഭൂകമ്പ സമയത്ത് തന്നെ ചില ഗവേഷകര്‍ ഇത്തരമൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരുന്നു. ഹിമാലയന്‍ മേഖലയില്‍ ഇനിയും വന്‍ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
അടുത്ത വന്‍ ഭൂകമ്പം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ അടുത്ത 50 വര്‍ഷത്തിനകം ഇത്തരമൊരു വന്‍ ഭൂകമ്പം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഭൂകമ്പശാസ്ത്രജ്ഞനായ ബികെ രസ്‌തോഗിയുടെ പഠന റിപ്പോര്‍ട്ടിലും ഇത്തരമൊരു മുന്നറിയിപ്പുണ്ട്. അഹ്മദാബാദിലെ ഭൂകമ്പ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയാണ് രസ്‌തോഗി.
ഭൂമിശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ട മേഖലയാണ് ഹിമാലയം. ഇന്ത്യന്‍, യൂറേഷ്യന്‍ പാളികള്‍ ഒന്നിക്കുന്നത് ഹിമാലയന്‍ മേഖലയിലാണ്. ഈ രണ്ടു ഭൂപാളികള്‍ ഒന്നിക്കുന്നിടത്താണ് സ്ഥിരമായി ഭൂചലനങ്ങളുണ്ടാകുന്നത്. ഹിമാലയത്തോടു അടുത്തുകിടക്കുന്ന ഇന്ത്യയിലെ വടക്കന്‍ മേഖലയിലാണ് വന്‍ ഭൂകമ്പങ്ങള്‍ക്ക് സാധ്യത. കശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങി സംസ്ഥാനങ്ങളാണ് പ്രധാനമായും ഈ മേഖലയുടെ പരിധിയില്‍ വരുന്നത്.
ഭൂമിക്കടിയിലെ പാളികള്‍ തമ്മിലുള്ള ഉരസലിലൂടെ വന്‍ ഊര്‍ജമാണ് ഹിമാലയന്‍ മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സമ്മര്‍ദം ഏകദേശം 100 കിലോമീറ്റര്‍ വരെ നീണ്ടുകിടക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മര്‍ദം 2,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിമാലയന്‍ ഭൂകമ്പ മേഖലയെ നിര്‍ണായകമായി ബാധിയ്ക്കും. ഇന്ത്യന്‍ ഫലകം വടക്ക് ദിശയിലേക്ക് നീങ്ങി യൂറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ചലനങ്ങള്‍ ഭൂമിക്കടയില്‍ വന്‍ ഊര്‍ജമുണ്ടാകാന്‍ കാരണമാകുന്നുണ്ട്.
എന്നാല്‍ ഭൂകമ്പങ്ങള്‍ക്ക് ചാന്ദ്രബന്ധമുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകത്തുണ്ടായ ഭൂചനങ്ങള്‍ക്കെല്ലാം ചന്ദ്രനുമായിട്ടും പൂര്‍ണചന്ദ്രനുമായും സൗരവാതങ്ങളുമായും ബന്ധമുണ്ടെന്നാണ് ശാസ്ത്രത്തിന്റെസ്ഥിരീകരണം. വരാനിരിയ്ക്കുന്ന വന്‍ ഭൂചലനത്തിന്റെ ശക്തമായ സൂചനയാണ് കഴിഞ്ഞ ദിവസത്തെ ഭൂചലനമെന്ന് പ്രമുഖ ശാസ്ത്രനിരീക്ഷകനായ ഡോ. രാജഗോപാല്‍ കമ്മത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























