Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സ്‌കൂളില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കാന്‍ ശ്രമിച്ചതുമൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വാര്‍ത്തയാകാതിരുന്നത് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു

31 OCTOBER 2015 04:43 PM IST
മലയാളി വാര്‍ത്ത.

സ്‌കൂളില്‍ ബീഫ് കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മാനസികസമ്മര്‍ദ്ദത്തിലായി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം എന്തുകൊണ്ട് വാര്‍ത്തയായില്ലാ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ചോദ്യം.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത് ഇപ്പോഴും വാര്‍ത്തകളില്‍ നിന്ന് മറഞ്ഞിട്ടില്ല.എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഡാര്‍ജിലിംഗില്‍ ഒരു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ഇവിടുത്തെ മാധ്യമങ്ങള്‍ പാടേ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൊക്കെ അന്നത്തെ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ചോദ്യമുയരുകയാണ്.പല ഉത്തരേന്ത്യന്‍ മാധ്യമങ്ങളും പഴയ വാര്‍ത്ത വീണ്ടും ഉയര്‍ത്തി കൊണ്ടു വന്നിട്ടുണ്ട്.

2014 ഓഗസ്റ്റില്‍ ഡാര്‍ജിലിംഗിലെ ദിസ്പൂര്‍ പോലീസ് സ്‌റ്റേഷനിലാണ് മാതാപിതാക്കളുടെ പരാതി രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്്. എഫ്‌ഐആറിലാണ് ബീഫ് കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മാനസികപീഢ മൂലം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേബാഹുതി താലൂക്ദാര്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി പറയുന്നത്.

ഡാര്‍ജലിംഗിലെ മൗണ്ട് ഹെര്‍മന്‍ സ്‌ക്കൂളിലെ ബോര്‍ഡിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ദേബാഹുതി താലൂക്ദാര്‍. അവിടുത്തെ പ്രിന്‍സിപ്പലായിരുന്ന ടെറന്‍സ് വാര്‍ടന്‍ വിദ്യാര്‍ത്ഥിനിയെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ബീഫ് കഴിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയോട് അത് ഹോസ്റ്റലില്‍ നിര്‍ബന്ധമാണെന്നായിരുന്നു സ്ഥാപനമേധാവിയുടെ ഉത്തരവ്.

ബീഫ് കഴിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള നീക്കം എതിര്‍ത്തത് മൂലം തങ്ങളുടെ മകളെ സ്‌ക്കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് ദേബഹന്തിയുടെ മാതാപിതാക്കള്‍ പറയുന്നു. അവള്‍ക്ക് നേരെ അവര്‍ കള്ളപ്രചരണം നടത്തി. ഒരു അധ്യാപികയുടെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു ഒരു ആരോപണം. ഇതേ തുടര്‍ന്ന് അവളുടെ സാധനങ്ങള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. വീട്ടിലെത്തിയ അവള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21-ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്ന് സംഭവം ചെറിയ വാര്‍ത്തയായി മാത്രം മാറുകയായിരുന്നു. വാര്‍ത്താ ചര്‍ച്ചകളില്‍ ഒന്നും ദേബാഹുതി എത്തിയില്ല. ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയെ കണ്ടില്ലെന്ന് നടിച്ചു. ദാദ്രി സംഭവത്തെ ഹിന്ദുത്വത്തിനെതിരെ ആയുധമാക്കുന്നവര്‍ ദേബാഹുതിയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ഉയരുന്ന ആരോപണം.

ഇതുകൂടാതെ ബെംഗളൂരില്‍ പശുകവര്‍ച്ച തടഞ്ഞ പൂജാരി കൊല്ലപ്പെട്ടതും വാര്‍ത്തയായില്ല. ഇത്തരം നിരവധി സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളായി തുടരുന്നത്്. സമകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ ഏറെ വിവാദങ്ങളുയര്‍ത്തുന്ന ഇത്തരം വാര്‍ത്തകള്‍ ഭരണകര്‍ത്താക്കള്‍ അവഗണിച്ചാലും മാധ്യമചര്‍ച്ചയില്‍ വരുമ്പോള്‍ അധികാരികള്‍ക്കു പ്രതികരിയ്ക്കാതിരിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends