നരേന്ദ്ര മോദി വര്‍ഗീയവാദിയല്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ്

രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുഫ്തി മുഹമ്മദ് സയ്യിദ് രംഗത്ത് എത്തി. വരുംകാലങ്ങളില്‍ പാര്‍ട്ടിക്കുള്ളിലുള്ള \'നാക്കിന് എല്ലില്ലാത്തവരെ\' അദ്ദേഹം നിയന്ത്രിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ച സയ്യിദ്, മോദി ഒരിക്കലും ഒരു വര്‍ഗീയവാദിയല്ലെന്നു ഉറപ്പിച്ചു പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യം ശക്തമായി മുന്നോട്ടു പോവുകയാണ്. യുവാക്കളെ മോദി മുന്നോട്ടു കൊണ്ടുവന്നു. അവര്‍ ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത കാണിക്കുന്നവരാണ്. കോണ്‍ഗ്രസിനെ പോലെ അഴിമതി കാണിക്കുന്നവരുമല്ല. ജനങ്ങള്‍ ഞങ്ങളുടെ സഖ്യവുമായി സഹകരിക്കുന്നുണ്ടെന്നും മുഫ്തി പറഞ്ഞു. ബീഫ് നിരോധനം ജമ്മു കശ്മീരില്‍ ഒരു തരത്തിലുള്ള പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ട്രക്ക് കണ്ടക്ടര്‍ കൊല്ലപ്പെട്ട സംഭവവും ബീഫ് പാര്‍ട്ടി നടത്തിയ എന്‍ജിനീയര്‍ റഷീദിന് നേരെയുണ്ടായ ആക്രമണവും നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുഫ്തി വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ഉണ്ടായത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതൊരു കറുത്ത അടയാളമാണ്. എന്നാല്‍ മോദിയുടെ അജണ്ട \'സബ്കി സാത്ത്, സബ്കി വികാസ്\' എന്നതാണ്. അദ്ദേഹം ഒരിക്കലും ഒരു വര്‍ഗീയ വാദിയല്ല. മോദിയാണ് നേതാവ്. അദ്ദേഹം ഒരിക്കലും അഴിമതിക്കാരനല്ല, വിശ്വാസ്യതയുള്ള നേതാവാണ്. ഒരു പക്ഷേ, ഭൂനിയമ ബില്‍ മാത്രമാണ് തെറ്റായി തോന്നിയതെന്നും മുഫ്തി മുഹമ്മദ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























