Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പണത്തിനായി യാചിച്ച പതിനാലുകാരനെ തൊഴിച്ച മധ്യപ്രദേശ് വനിതാ മന്ത്രി വിവാദത്തില്‍

02 NOVEMBER 2015 10:51 AM IST
മലയാളി വാര്‍ത്ത.

പണത്തിനായി തന്റെ മുന്നില്‍ യാചിച്ച പതിനാലുകാരനെ കാലുയര്‍ത്തി തൊഴിച്ച മധ്യപ്രദേശ് സര്‍ക്കാരിലെ ബിജെപി വനിതാ മന്ത്രി കുസും മെഹ്‌ദെലെയുടെ നടപടി വിവാദമാകുന്നു. ഇന്നലെ ഉച്ച തിരിഞ്ഞ് മധ്യപ്രദേശിലെ പന്നായിലായിരുന്നു സംഭവം. തന്റെ മുന്നില്‍ കുമ്പിട്ടുകിടന്ന് പണത്തിനായി യാചിച്ച 14കാരനെ കാലുയര്‍ത്തി തൊഴിച്ച മന്ത്രി അതിനുശേഷം കാറില്‍ കയറി പോവുകയായിരുന്നു.

ഇവിടെ നടന്ന ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത മന്ത്രി തിരികെ പോകാന്‍ കാറില്‍ കയറാനെത്തുമ്പോഴായിരുന്നു മന്ത്രിയുടെ മുമ്പില്‍ കുമ്പിട്ടുകിടന്ന് പണത്തിനായി യാചിച്ചത്്. മന്ത്രിയുടെ വിവാദ നടപടിയുടെ വിഡിയോ കാണിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി വിസമ്മതിച്ചു. പന്നാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് കുസും മെഹ്‌ദെലെ.

മധ്യപ്രദേശ് സര്‍ക്കാരിലെ സ്ഥിരം വിവാദ നായികയാണ് മൃഗ സംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള ഈ മന്ത്രി. സിംഹം, കടുവ മുതലായ മൃഗങ്ങളെ വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷിക്കുന്നതിനായി അവയെ വീടുകളില്‍ വളര്‍ത്താന്‍ അനുവദിക്കുന്നതിന് നിയമ ഭേദഗതിക്കായി സംസ്ഥാന വനം വകുപ്പിന് കത്തെഴുതിയും മന്ത്രി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിവാദം സൃഷ്ടിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലും തായ്‌ലന്‍ഡ് പോലുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും നിലവിലുള്ള നിയമങ്ങള്‍ ഉദാഹരിച്ചുകൊണ്ടായിരുന്നു വനംവകുപ്പിനുള്ള മന്ത്രിയുടെ കത്ത്.

\"\"

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തികാംഗഡിലെ ഒരു ഫാം ഹൗസില്‍ സന്ദര്‍ശനം നടത്തവെ തന്നെ കൊതുകു കടിച്ചതില്‍ രോഷാകുലയായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തതിയതിനും മന്ത്രി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇതിലും ശ്രദ്ധേയമായ ഒരു സംഭവം നടന്നിരുന്നു. പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കാഞ്ഞതിനാല്‍ ഉറക്കം ശരിയായില്ലെന്ന് പറഞ്ഞും മന്ത്രി രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കൊതുകു കടിയും ഉണ്ടായിരുന്നത്രെ. ഡിസ്‌കോം ജനറല്‍ മാനേജര്‍ക്ക് ഇതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends