മോഡി വര്‍ഗീയ വാദിയേയല്ലെന്ന് മുഫ്ത്തി മുഹമ്മദ് സയ്യിദ്

മോഡിയൊരിക്കലും ഒരു വര്‍ഗീയ വാദിയല്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും പീഡിപി നേതാവുമായ മുഫ്ത്തി മുഹമ്മദ് സയ്യിദ്. വരും. കാലങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ നാക്കിന് എല്ലില്ലാത്തവരെ അദ്ദേഹം നിയന്ത്രിക്കുമെന്നും സയ്യിദ് പറഞ്ഞു. രാജ്യത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയതക്കും അക്രമത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത് അദ്ദേഹത്തിന് പിന്തുണയുമായി മുഫ്ത്തി മുഹമ്മദ് സയ്യിദ് രംഗത്തെത്തിയത്.
കാശ്മീരില്‍ ബിജെപി, പിഡിപി സഖ്യം ശക്തമായി മുന്നോട്ട് പോവുകയാണ്. യുവാക്കളെ മോഡി മുന്നോട്ട് കൊണ്ടുവരുന്നുണ്ട്. കോണ്‍ഗ്രസിനെ പോലെ ഇവര്‍ അഴിമതി കാണിക്കുന്നവരല്ല. ജനങ്ങള്‍ ഞങ്ങളുടെ സഖ്യവുമായി സഹകരിക്കുന്നുണ്ട്. ബീഫ് നിരോധനം ജമ്മു കാശ്മീരില്‍ ഒരു തരത്തിലുമുള്ള പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ട്രക്ക് കണ്ടക്ടര്‍ കൊല്ലപ്പെട്ട സംഭവവും ബീഫ് പാര്‍ട്ടി നടത്തിയ എന്‍ജിനീയര്‍ റഷീദിന് നേരെയുണ്ടായ ആക്രമണവും നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുഫ്ത്തി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഉണ്ടായത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതൊരു കറുത്ത അടയാളമാണ്. മോഡിയാണ് നേതാവ്, അദ്ദേഹം ഒരിക്കലും അഴിമതിക്കാരനല്ല,വിശ്വാസ്യതയുള്ള നേതാവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























