ഷക്കീലിന്റെ ഭീഷണിയെത്തുടര്‍ന്ന് മുംബൈ പോലീസ് ആസ്ഥാനത്തു സുരക്ഷ ശക്തിപ്പെടുത്തി

ഇന്തോനേഷ്യയിലെ ബാലിയില്‍ പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കുമെന്ന് ചിരവൈരിയായ ഛോട്ട ഷക്കീല്‍ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന മുംബൈ പോലീസ് ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. രാജനെ ഇന്ത്യയില്‍ എത്തിച്ചാല്‍ തടവില്‍ പാര്‍പ്പിക്കുക മുംബൈയിലായിരിക്കും.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യാനുള്ള സജീകരണങ്ങള്‍ നടത്താനുള്ള ശ്രമവും മുംബൈ പോലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇന്തോനേഷ്യയില്‍ നിന്ന് രാജനെ ഇന്ത്യയിലെത്തിക്കാന്‍ ഏഴ് അംഗ പ്രത്യേക സംഘം ബാലിയില്‍ എത്തിയതിനു പിന്നാലെയാണ് മുംബൈ പോലീസിന്റെ നടപടി. സിബിഐ, മുംബൈ-ഡല്‍ഹി പോലീസ് എന്നിവരടങ്ങിയ സംഘം ഞായറാഴ്ച ബാലിയില്‍ എത്തിയിരുന്നു.
കൊലപാതകം, ഭീഷണി, കള്ളക്കടത്ത് തുടങ്ങി 75 കേസുകള്‍ മുംബൈയില്‍ മാത്രം ഛോട്ട രാജനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി, ലക്‌നോ തുടങ്ങിയിടങ്ങളിലും രാജനെതിരേ കേസുകളുണ്ട്. മുംബൈയില്‍ 2011 ജൂണില്‍ ജേര്‍ണലിസ്റ്റ് ജെഡേയെ കൊലപ്പെടുത്തിയതാണ് ഛോട്ട രാജന്‍ നടത്തിയ കൊലപാതക പരമ്പരയിലെ ഏറ്റവും അവസാനത്തേത്. ഛോട്ട ഷക്കീലിനു വിവരങ്ങള്‍ ചോര്‍ത്തി നല്കിയെന്ന കാരണത്താലാണ് ക്രൈം റിപ്പോര്‍ട്ടറായ ജെഡേയെ രാജന്റെ ആളുകള്‍ ചെമ്പൂരില്‍വച്ച് വെടിവച്ചു കൊന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























