പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള് ദൈവത്തിനെതിരെ കേസ്
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള് ദൈവത്തിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ആശ്രം ബാപ്പു എന്ന ആള്‍ദൈവത്തിനെതിരെയാണ് കേസ്. ബാപ്പുവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ളഹോസ്റ്റലില് താമസിക്കുന്ന പതിനാറുകാരിയാണ് പരാതി നല്‍കിയത്. ദില്ലി കമലാമാര്ക്കറ്റ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ദില്ലി കൂട്ടബലാസ്തംഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ വ്യക്തിയാണ് ആശ്രം ബാപ്പു. ഈ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ആശ്രം ബാപ്പുവിനെതിരെ ദില്ലി മുസാഫര്‍പുര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha