Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

56 ഇഞ്ച് നെഞ്ച് വിരിച്ച് അമിത് ഷാ... കശ്മീരിൽ ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസ് എടുത്ത് മാറ്റി അം​ഗരക്ഷകർ... ചങ്കൂറ്റം ഉള്ള നേതാവിന്റെ നീക്കം!

07 OCTOBER 2022 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

ജമ്മു കശ്മീർ മാറ്റത്തിന്റെ പാതയിലാണെന്നും അതിന് ഉദാഹരണമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയ്‌ക്ക് ലഭിച്ച പ്രതികരണമെന്നും ബിജെപി. തടിച്ചുകൂടിയ ജനകൂട്ടം മാറുന്ന ജമ്മുകശ്മീരിന്റെ മുഖമാണെന്നും ഇതുവഴി കേന്ദ്ര സർക്കാരിനോടുള്ള ഐക്യദാർഢ്യമാണ് വെളിപ്പെടുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

കശ്മീരിൽ തനിക്ക് ബുളളറ്റ് പ്രൂഫിന്റെ സുരക്ഷ വേണ്ടെന്ന് ആവർത്തിച്ച് അമിത് ഷാ. ബാരാമുളളയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി വേദിയിൽ സ്ഥാപിച്ച ബുളളറ്റ് പ്രൂഫ് കവചം ഉദ്യോഗസ്ഥരെ കൊണ്ട് നീക്കിയ ശേഷമാണ് പ്രസംഗം ആരംഭിച്ചത്. മുൻപും കശ്മീരിൽ പ്രസംഗിക്കാനെത്തിയ അമിത് ഷാ വേദിയിൽ ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചത് നീക്കം ചെയ്യിപ്പിച്ചിരുന്നു.

ബാരാമുളളയിലെ പ്രൊഫ. ഷൗക്കത്ത് അലി മിർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. അമിത് ഷായുടെ പ്രസംഗത്തിനൊപ്പം ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ നീക്കം ചെയ്യുന്ന വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി. ട്വിറ്ററിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉൾപ്പെടെയുളളവർ വീഡിയോ പങ്കുവെച്ചു. തനിക്ക് ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്നും അതിൽ യാതൊരു തടസവും വേണ്ടെന്ന് പറഞ്ഞാണ് അമിത് ഷാ ബുളളറ്റ് പ്രൂഫ് ഗ്ലാസ് നീക്കാൻ നിർദ്ദേശം നൽകിയത്.

നേരത്തെ 2021 ഒക്ടോബറിലും കശ്മീരിലെത്തിയ അമിത് ഷാ ബുളളറ്റ് പ്രൂഫ് സുരക്ഷ ഒഴിവാക്കിയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. കശ്മീരിലെ മെച്ചപ്പെട്ട പൊതുസുരക്ഷയുടെ ഉദാഹരണമായി അന്ന് ആ സംഭവം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹം ബുളളറ്റ് പ്രൂഫ് കവചത്തിന്റെ സുരക്ഷയില്ലാതെ പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ചത്.

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ച നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. കശ്മീരിൽ ഭീകരവാദം വളർത്തുന്നത് പാക്കിസ്ഥാനാണ്, അവരോട് എന്തു ചർച്ചയാണ് നടത്തേണ്ടത്? 70 വർഷം കശ്മീർ ഭരിച്ചവരാണ് പാക്കിസ്ഥാനുമായി ചർച്ച നടത്താൻ തന്നെ ഉപദേശിക്കുന്നതെന്ന് പൊതുസമ്മേളനത്തിൽ അമിത്ഷാ പറഞ്ഞു.


പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യത്തെ കടന്നാക്രമിക്കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് പറയുന്നത് പാകിസ്താനി ഭീകരവാദികൾക്ക് ചുവപ്പു പരവതാനി വിരിക്കാനാണെന്ന് അമിത് ഷാ പറഞ്ഞു. കോളജുകൾ അടച്ചുപൂട്ടി യുവാക്കളുടെ കൈയ്യിൽ കല്ലും മെഷീൻ ഗണ്ണും നൽകുകയാണ് ഗുപ്കർ മോഡലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തീവ്രവാദം തുടച്ചുനീക്കി കശ്മീരിനെ രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി മാറ്റും. ഒരു വർഷം 1200 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത് 136 ആയി കുറയ്ക്കാൻ കഴിഞ്ഞെന്ന് ഷാ പറഞ്ഞു. വോട്ടർപട്ടിക പുതുക്കൽ നവംബർ 25ന് പൂർത്തിയായ ശേഷം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും.

നരേന്ദ്രമോദിയും കേന്ദ്രസർക്കാരും അവരെ തൊഴിലിനായി പ്രാപ്തരാക്കാനാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഐഐഎമ്മും ഐഐടിയും എയിംസുമൊക്കെ കശ്മീരിലെ യുവാക്കൾക്ക് നൽകുന്നതാണ് യോഗി മോഡലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കശ്മീരിന്റെ വികസനമില്ലായ്മയ്ക്ക് മുഫ്തി, അബ്ദുല്ല കുടുംബങ്ങളും കോൺഗ്രസുമാണ് ഉത്തരവാദികളെന്ന് അമിത്ഷാ ആരോപിച്ചു.

വനിതകൾക്ക് സൗജന്യമായി പാചക വാതക സിലിണ്ടർ ലഭ്യമാക്കിയത് സംബന്ധിച്ച് പ്രസംഗിച്ചപ്പോഴാണ് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ഉണ്ടായതെന്ന് പങ്കെടുത്തവർ വ്യക്തമാക്കി. മലയോര മേഖലയിലെ സ്ത്രീകൾക്ക് ഉജ്ജ്വല പദ്ധതിയുടെ ആനുകൂല്യമായി ഒന്നിന് പകരം രണ്ട് സിലിണ്ടർ നൽകിയതായി നിരവധി വനിതകൾ പരിപാടിയിൽ വ്യക്തമാക്കി.

ജമ്മുകശ്മീരിന്റെ വികസനമാണ് പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യമെന്നും അല്ലാതെ രാഷ്‌ട്രീയപരമായ ലാഭങ്ങൾക്കല്ല ബിജെപി നേതൃത്വം ആഗ്രഹിക്കുന്നതെന്നും ഭീകരവാദവും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നവരെയും ഇല്ലായ്മ ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 56,000 കോടി രൂപയുടെ നിക്ഷേപം നടത്താനും 5 ലക്ഷം പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു. അതേസമയം, സ്വാതന്ത്ര്യത്തിനു ശേഷം ആകെ 17,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് കശ്മീരിലേക്ക് വന്നത്. പ്രത്യേക പദവി നൽകിയിരുന്ന 370–ാം വകുപ്പ് എടുത്തുമാറ്റിയതോടെ പട്ടിക വിഭാഗങ്ങൾക്കു സംവരണം നൽകാൻ കഴിഞ്ഞു.

പൊതുസമ്മേളനത്തിനിടെ സമീപത്തെ മുസ്​ലിം പള്ളിയിൽ നിന്ന് വാങ്കുവിളി മുഴങ്ങിയപ്പോൾ മന്ത്രി അമിത്ഷാ 5 മിനിറ്റ് പ്രസംഗം നിർത്തിവച്ചു. ഇതോടെ ജനക്കൂട്ടം കരഘോഷം മുഴക്കി. പ്രസംഗം അഞ്ചു മിനിറ്റ് പിന്നിട്ട ശേഷം ബാങ്ക് വിളി കേട്ടതോടെ 'പള്ളിയിൽ എന്തെങ്കിലും നടക്കുന്നുണ്ടോ?' എന്ന് വേദിയിൽ ഇരിക്കുന്നവരോട് അദ്ദേഹം ചോദിച്ചു. 'ബാങ്ക് വിളിക്കുകയാണ്' എന്ന് ഒരാൾ മറുപടി നൽകി. അതോടെ പ്രസംഗം നിർത്തുകയായിരുന്നു.

കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം ഉടന്‍ ലഭിക്കുമെന്ന് മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് സംവരണം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പ്രരംഭ മുന്നോടിയായി നടന്ന റാലിയെ രജൗരിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഇതു നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംവരണ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലപ്പെടുത്തിയ കമ്മീഷന്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍, പഹാടി വിഭാഗം എന്നിവര്‍ക്കാണ് ഭേദഗതിയുടെ ഗുണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പഹാടി എന്നിവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ തന്നെ എസ് ടി ക്വാട്ടയിലുള്ള ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ പഹാടികള്‍ക്ക് എസ് ടി സംവരണം നല്‍കുന്നതിന് എതിരാണ്.

ഹിന്ദുക്കളും മുസ്ലീംങ്ങളും ഉയര്‍ന്ന വിഭാഗത്തില്‍ പെടുന്നവരാണെന്നും ഭാഷയുടെ പേരില്‍ മാത്രം പഹാടികള്‍ക്ക് സംവരണം അനുവദിക്കാന്‍ പാടില്ലെന്നുമാണ് ഇവര്‍ പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. നിലവില്‍ എസ് ടി സംവരണത്തിലുള്ളവര്‍ക്ക് ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല. ചിലര്‍ ഗുജ്ജാറുകളെയും ബകര്‍വാള്‍ വിഭാഗക്കാരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷാ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ താഴെത്തട്ടില്‍ എത്തിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അതിനുമുമ്പ് ജനാധിപത്യം മൂന്ന് കുടുംബങ്ങള്‍ക്കും 87 നിയമസഭാംഗങ്ങള്‍ക്കും മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (15 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (21 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (25 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (10 hours ago)

Malayali Vartha Recommends