ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിതാവ് മൂന്നു വയസുള്ള മകളെ പീഡിപ്പിച്ചു
രാജസ്ഥാനിലെ ജയ്പൂരിലാണ് സമൂഹ മന:സ്സാക്ഷിയെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഗണേഷ് ഭാര്യയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ അതു കൂട്ടാക്കാതിരുന്ന ഭാര്യയോടുള്ള ദേഷ്യം തീര്‍ത്തത് 3 വയസുള്ള സ്വന്തം കുഞ്ഞിനോട്. ഭാര്യ ഉറങ്ങിയ സമയം ഗണേഷ് കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തിറക്കി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായ പൊത്തിയതാണ് പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം കുട്ടിയെ വീടിന് പുറത്ത് ഉപേക്ഷിച്ചു. രാത്രി റോഡരികില്‍ കരച്ചില് കേട്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരാണ് കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണ്.
രാവിലെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതിപെടുകയായിരുന്നു. പൊലീസിന്റെ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. കൃത്യം നടത്തിയ ശേഷം മദ്യപിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗിക ബന്ധം പുലര്‍ത്താന്‍ വിസമ്മതിച്ച ഭാര്യയെ കുറ്റപ്പെടുത്തിയ പ്രതി തന്റെ ക്രൂരകൃത്യത്തില്‍ കുറ്റബോധം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha