മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്ത സംഭവം; രണ്ടു പേര് പിടിയില്‍
മുംബൈ നഗരത്തില്‍ മാധ്യമപ്രവര്‍ത്തകയെ അഞ്ചംഗസംഘം അതിക്രൂരമായി മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി. അഞ്ചു പ്രതികളിലൊരാളായ വിജയ് യാദവിനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മദന്‍പുര മേഖയില്‍നിന്നാണ് ശനിയാഴ്ച പുലര്‍ച്ചയോടെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച 19 വയസുകാനായ മുഹമ്മദ് അബ്ദുള്‍ എന്നു വിളിക്കുന്ന ചന്ദ് ബാബു സത്താത് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു. യുവതി കൂട്ടമാനഭംഗത്തിന് ഇരയായ ശക്തി മില്ലിനു സമീപമുള്ള ചേരിയില്‍ താമസിക്കുന്നവരാണ് അറസ്റ്റിലയത്. ശേഷിക്കുന്ന മൂന്നു പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ചില്‍നിന്നുള്ള 10 പേര് ഉള്‍പ്പെടുന്ന 20 സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തുന്നതെന്ന് മുംബൈ പോലീസ് കമ്മിഷണര്‍ സത്യപാല്‍ സിംഗ് അറിയിച്ചു.
https://www.facebook.com/Malayalivartha