റിസര്‍വ് ബാങ്ക് ജീവനക്കാര്‍ കൂട്ട അവധിക്ക് ഒരുങ്ങുന്നു

സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങളില്‍ റിസര്‍വ് ബാങ്ക് ഇടപെടുന്നതില്‍നിന്ന് റിസര്‍വ് ബാങ്കിനെ വിലക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കൂട്ട അവധിക്കൊരുങ്ങുന്നു.
റിസര്‍വ് ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും യൂണിയനുകളുടെ സംയുക്തവേദിയാണ് ഈ മാസം 19-ന് കൂട്ട അവധിക്ക് ആഹ്വാനം നല്‍കിയത്.
സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങള്‍ രൂപവത്കരിക്കുന്നതിലും നിയമപരിഷ്‌കരണങ്ങളിലും ആര്‍.ബി.ഐ നടത്തുന്ന ഇടപെടലിന് തടയിടാനാണ് സര്‍ക്കാര്‍നീക്കമെന്നും ഓള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സാമിര്‍ ഘോഷ് പറഞ്ഞു.
സര്‍ക്കാറിന്റെ കൈവശമുള്ള കടപ്പത്രങ്ങളുടെ നിയന്ത്രണം ആര്‍.ബി.ഐയില്‍നിന്ന് എടുത്തുമാറ്റുന്നത് ധനകാര്യവിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും യൂണിയനുകളുടെ സംയുക്തവേദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























