രാജ്യത്ത് ഞായറാഴ്ച മുതല്‍ ട്രെയിന്‍ ടിക്കറ്റുകളില്‍ വര്‍ദ്ധനവ്

രാജ്യത്ത് ഞായറാഴ്ച മുതല്‍ ട്രെയിന്‍ യാത്രക്ക് ചിലവേറും. 14 ശതമാനം സേവന നികുതിയും അര ശതമാനം സ്വച്ഛ് ഭാരത് സെസും ഞായറാഴ്ച മുതല്‍ ഈടാക്കിത്തുടങ്ങുമെന്നതിനാലാണ് ടിക്കറ്റ് ചാര്‍ജുകള്‍ വര്‍ദ്ധിക്കുന്നത്.
ഇതിന് പുറമെ എ.സി ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് കോച്ചുകളിലെ യാത്രാ കൂലിയില്‍ 4.35 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ച് വെള്ളിയാഴ്ച റെയില്‍വേ ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കി. നവംബര്‍ 15 മുതലാണ് ഈ വര്‍ദ്ധനവും നിലവില്‍ വരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിക്ക് പണം കണ്ടെത്തുന്നതിനായാണ് വിവിധ മേഖലകളില്‍ നികുതി വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. നവംബര്‍ ആറിനാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. പുതിയ നികുതി നിര്‍ദ്ദേശങ്ങളിലൂടെ പ്രതിവര്‍ഷം ആയിരം കോടിയിലധികം രൂപ സമാഹരിക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കുകൂട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























