തെലുങ്ക് താരം പ്രശാന്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചു

തെലുങ്ക് താരം പ്രശാന്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചു. ഹൈദരാബാദിലെ മൂസാപേട്ടയിലാണ് സംഭവം. കെട്ടിടത്തിന്റെ ആറാം നിലയില്‍ പൈപ്പില്‍ പിടിച്ച് ഇറങ്ങവേയാണ് അപകടം. ഇരുപത്തിയാുകാരനായ പ്രശാന്ത് കുറെ നാളായി വിവാഹിതയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.
വിവരമറിഞ്ഞയുടന്‍ യുവതിയുടെ ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിരവധി സിനിമകളില്‍ ഛായാഗ്രാഹകനായി ജോലി ചെയ്ത ശേഷം അഭിനയ രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രശാന്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























