ബെംഗളൂരു ബോംബ് സ്‌ഫോടന കേസ്: തടിയന്റവിട നസീറിന്റെ സഹായി പോലീസ് പിടിയില്‍

ബെംഗളൂരു ബോംബ് സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹായി പെരുമ്പാവൂര്‍ സ്വദേശി ഷഹ്നാസ് പോലീസ് പിടിയിലായി. ഇയാളില്‍ നിന്ന് നസീര്‍ കൈമാറിയ കത്തുകളും പോലീസ് കണ്ടെടുത്തു. കത്തില്‍ ബെംഗളുരു സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നിര്‍ദേശമുള്ളതായി പോലീസ് അറിയിച്ചു.
ജ്വല്ലറി ഉടമയെ വെട്ടി പണവും സ്വര്‍ണവും കവര്‍ന്ന കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ദിവസം കോലഞ്ചേരി മുന്‍സിഫ് കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് നസീര്‍ ഷഹ്നാസിന് കത്തുകള്‍ കൈമാറിയത്. നസീര്‍ ഷഹ്നാസുമായി സംസാരിക്കുന്നതും കത്തുകള്‍ കൈമാറുന്നതും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് പോലീസ് ഷഹ്നാസിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന നടന്ന വിശദമായ പരിശോധനയില്‍ നസീര്‍ ഇയാള്‍ക്ക് കൈമാറിയ എട്ട് കത്തുകള്‍ പോലീസ് കണ്ടെത്തി. ഇതില്‍ രണ്ടു കത്തുകളിലാണ് ബെംഗളുരു സ്‌ഫോടനക്കേസിലെ സാക്ഷികളെ എങ്ങനെ സ്വാധീനിക്കണമെന്ന് നസീര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
മറ്റുകത്തുകള്‍ കോഡ് ഭാഷയില്‍ എഴുതിയതിനാല്‍ പോലീസിന് വായിക്കാന്‍ സാധിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. ഷഹ്നാസിനെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























