60 കഴിഞ്ഞവര്‍ മാറിപ്പോ... അറുപത് കഴിഞ്ഞവര്‍ രാഷ്ട്രീയം മതിയാക്കി സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങണമെന്ന് അമിത് ഷാ

അറുപത് കഴിഞ്ഞവര്‍ രാഷ്ട്രീയം മതിയാക്കി സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങണമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ആര്‍.എസ്.എസ് പ്രചാരകനായിരുന്ന നാനാജി ദേശ്മുകിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഷായുടെ പ്രസ്ഥാവന. മദ്ധ്യപ്രദേശിലെ ചിത്രകൂഡില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഷാ പരോക്ഷ മുന്നറിയിപ്പ് നല്‍കിയത്.
ബിഹാര്‍ തോല്‍വിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച എല്‍.കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പരോക്ഷ മുന്നറിയിപ്പെന്നോണമായിരുന്നു ഷായുടെ പ്രസ്താവന. അറുപതും അതിനുമുകളിലും പ്രായമായ നേതാക്കള്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹ്യപ്രവര്‍ത്തനം നടത്തണമെന്ന് ദേശ്മുക് പറഞ്ഞിട്ടുണ്ടെന്നും ഇത് എല്ലാവരും പാലിക്കണമെന്നും ഷാ പറഞ്ഞു.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ച് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha



























