ഷഹനാസിന്റെ കയ്യിലെ കത്തുകളില്‍ എന്ത്, ഷഹനാസിനെ എന്‍.ഐ.എയ്ക്കു കൈമാറും; നസീറിനെ സഹായിച്ച ഇരുപതോളം പേരെ തിരിച്ചറിഞ്ഞു

ഷഹനാസിന്റെ കയ്യില്‍ നിരവധി കത്തുകള്‍. ജയിലില്‍ കിടക്കുമ്പോഴും നസീര്‍ ബെഗളുരു സ്‌ഫോടനക്കേസ് അട്ടിമറിക്കാനുളള നീക്കങ്ങള്‍ നടത്തി. അന്തം വിട്ട് അന്വേഷണ ഏജന്‍സികള്‍. ബംഗളുരു സ്‌ഫോടന കേസ് പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി ഷഹനാസിനെ പോലീസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എയ്ക്ക്) കൈമാറും. പ്രതി ഷഹനാസിനെ കസ്റ്റഡിയില്‍ കിട്ടാനായി കര്‍ണാടക പോലീസും കരുനീക്കം തുടങ്ങി. സ്‌ഫോടന കേസ് പ്രതികള്‍ക്കു സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കുന്ന ഇരുപതോളം പേരെ ഷഹനാസിന്റെ അറസ്‌റ്റോടെ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിമാസം അമ്പതിനായിരം രൂപവരെ ഇവരില്‍നിന്നു ഷഹനാസ് പിരിച്ചെടുത്തിരുന്നതായി കണ്ടെത്തി. 500, 1000, 2000 എന്നിങ്ങനെയാണ് തടിയന്റവിട നസീറിനുവേണ്ടി ഷഹനാസ് പണം പിരിച്ചത്.
നസീര്‍ കത്തുകളിലൂടെ നിര്‍ദേശിച്ചിരുന്നവരെ സമീപിച്ചാണ് പണം വാങ്ങിയിരുന്നത്. നസീറിന്റെ കേസ് നടത്തിപ്പിനും മറ്റുമായി പണം ബംഗളുരുവില്‍ ഷഹനാസ് എത്തിച്ചെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. നസീറിനുവേണ്ടി പണം നല്‍കിയവരെയെല്ലാം അറസ്റ്റു ചെയ്‌തേക്കും. രാജ്യദ്രോഹ കുറ്റത്തിന് ജയിലില്‍ കിടക്കുന്ന പ്രതികളെ സഹായിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള എട്ടു കത്തുകളാണ് പോലീസ് കണ്ടെടുത്തത്. ഇതില്‍ ഒരു കത്ത് കോഴിക്കോട്ടെ ഒരു ആരാധാനാലയത്തിലെ പുസ്തകത്തിന്റെ ഒരു പ്രത്യേക പേജില്‍ വെക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒരുകത്ത് പാനായിക്കുളം കേസിലെ പ്രതിയും നസീറിന്റെ അടുത്ത അനുയായിയുമായ നിസാമുദ്ദീന് നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു.
ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിനുള്ളില്‍ താന്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചതായി നസീറിന്റെ കത്തുകളിലുണ്ട്. പണം കൊടുത്താല്‍ അവിടെ എന്തും നടക്കുമെന്നു ധ്വനിപ്പിക്കുന്ന പരാമര്‍ശങ്ങളും കത്തിലുണ്ടെന്ന് അറിയുന്നു. വ്യാജ വിലാസത്തില്‍ സിം കാര്‍ഡ് എടുക്കണമെന്ന് ഷഹനാസിനോട് കത്തില്‍ നിര്‍ദേശിക്കുന്നു. ഭാര്യ പ്രസവിച്ച കാരണം നസീര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്ാനായയില്ലെന്നാണ് ഷഹനാസിന്റെ മറുപടി കത്തിലുള്ളത്.
എന്‍.ഐ.എയും കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അതീവ ഗൗരവത്തോടെയാണു സംഭവത്തെ കാണുന്നത്. സ്‌ഫോടനക്കേസ് പ്രതികള്‍ക്കു ജയിലിനു പുറമേനിന്നു വ്യാപക സഹായം കിട്ടുന്നതായി നേരത്തെതന്നെ അന്വേഷണ ഏജന്‍സികള്‍ക്കു വ്യക്തമായിരുന്നു. ജയിലില്‍ കിടക്കുന്ന പ്രതികള്‍ക്കു സഹായം എത്തിക്കാന്‍ പുറത്ത് ഇരുപതോളം പേര്‍ പ്രവര്‍ത്തിച്ചു എന്നത് അതീവ ഗൗരവത്തോടെയാണ് സുരക്ഷ ഏജന്‍സികള്‍ കാണുന്നത്.
ഷഹനാസില്‍നിന്നും പിടിച്ചെടുത്ത കത്തുകളില്‍ കേസില്‍ സ്വാധീനിക്കേണ്ട സാക്ഷികളുടെ കൃത്യമായ പട്ടികതന്നെ നസീര്‍ നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണു സൂചന. പണം കൊടുത്തു മെരുക്കേണ്ടവരെ അങ്ങനെയും ഭീഷണി ആവശ്യമായിടത്ത് അതും പ്രയോഗിക്കണമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു കത്തുകളെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























