ഉയര്‍ന്ന വരുമാനമുള്ളവരുടെ ഗ്യാസ് സബ്‌സിഡി നിറുത്തലാക്കിയേക്കും

10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ ഗ്യാസ് സബ്‌സിഡി നിറുത്തലാക്കാന്‍ കേന്ദ്രം തീരുമാനിച്ചേക്കും.
അനധികൃത കണക്ഷനുകള്‍ക്ക് സിലിണ്ടര്‍ നല്‍കുന്നത് നിറുത്തുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞതായി കേന്ദ്ര നഗരകാര്യമന്ത്രി എം.വെങ്കയ്യനായിഡു ഒരു ചടങ്ങില്‍ അറിയിച്ചു.
ഇതുവരെ ഇന്ത്യയില്‍ 30 ലക്ഷം പേര്‍ സബ്‌സിഡി ഉപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫെഡറേഷന്‍ ഓഫ് ആന്ധ്രാപ്രദേശ്, തെലങ്കാന ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ അവാര്‍ഡുദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 15 മേഖലകളിലായി നടപ്പാക്കിയ നേരിട്ടുള്ള വിദേശനിക്ഷേപ നയത്തില്‍ (എഫ്.ഡി.ഐ) 35 മാറ്റങ്ങള്‍ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
വികസനം,സദ്ഭരണം,ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം,സ്ത്രീ യുവജന ശാക്തീകരണം എന്നിവയാണ് കേന്ദ്രസര്‍ക്കാറിന്റെ അജണ്ട. ഇത്തരം മാറ്റങ്ങള്‍ക്കായി പ്രതിപക്ഷം സഹകരിക്കണം.
രാജ്യതാല്‍പര്യം കണക്കിലെടുത്ത് വികസന അജണ്ട നടപ്പാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























