ഇന്ത്യയും ആസ്‌ട്രേലിയയും ആണവകരാറില്‍ ഒപ്പിട്ടു

ആസ്‌ട്രേലിയയില്‍ നിന്ന് യുറേനിയം ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കുന്ന ആണവക്കരാറില്‍ ഇന്ത്യ ഒപ്പിട്ടു.
തുര്‍ക്കിയിലെ അന്റാല്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയോട് അനുബന്ധിച്ചു നടന്ന ആദ്യ കൂടിക്കാഴ്ചയിലാണ് ഉടമ്പടി ഒപ്പിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബില്ലുമാണ് സുപ്രധാന ഉടമ്പടിയ്ക്ക് പിന്നിലുള്ളത്.
ഭരണപരമായ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ കരാര്‍ നിലവില്‍വന്നതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.
ആസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഉടമ്പടിയുടെ കാര്യം സ്ഥിരീകരിച്ചു. വരുമാന വിഭവങ്ങളുടെ കൈമാറ്റത്തില്‍ ഇന്ത്യയുടെ ഏറ്റവുമടുത്ത പങ്കാളിയാണ് നിലവില്‍ ആസ്‌ട്രേലിയ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha



























