ചൈനയില്‍ മണ്ണിടിച്ചിലില്‍ 21 മരണം

ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 21 പേര്‍ മരിച്ചു. ലിഡോങ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
കനത്ത മഴയെ തുടര്‍ന്ന് മലയിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ഏതാണ്ട് രണ്ടായിരത്തോളം രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ കര്‍മനിരതരാണ്.
തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പത്ത് പേരെയാണ് ഇതുവരെയായി രക്ഷിക്കാനായത്.
ഭവനരഹിതരായ മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha



























