Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റില്‍; രാജ്യത്തെ ദാരിദ്രം തുടച്ചു നീക്കുന്നതിനുള്ള തുടക്കമെന്ന്‌ സോണിയ; ബില്ല്‌ കോണ്‍ഗ്രസിന്റെ വോട്ടുസുരക്ഷയ്‌ക്കുള്ളതെന്ന്‌ ബി.ജെ.പി

26 AUGUST 2013 06:46 AM IST
മലയാളി വാര്‍ത്ത.

ഭക്ഷ്യസുരക്ഷാ ബില്ല്‌ ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുത്തു. വിശ്വഹിന്ദു പരിഷത്തിന്റെ പരികര്‍മയാത്ര ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ തടഞ്ഞതിന്റെ പേരില്‍ ബിജെപി, എസ്‌പി അംഗങ്ങള്‍ തമ്മിലുണ്ടായ ബഹളം മൂലം രണ്ടു മണിവരെ ലോക്‌സഭ തടസപ്പെട്ടിരുന്നു. തുടര്‍ന്ന്‌ സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ ബില്ലില്‍ ചര്‍ച്ചയ്‌ക്ക്‌ അനുമതി തേടിയത്‌. സര്‍ക്കാരിനു വേണ്ടി കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസ്‌ ആണ്‌ സഭയില്‍ അനുമതി തേടിയത്‌. സംസ്ഥാനങ്ങള്‍ക്ക്‌ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ബില്ല്‌ നടപ്പാക്കുകയെന്ന്‌ അദ്ദേഹം പറഞ്ഞു. 62 മില്യന്‍ ടണ്‍ ഭക്ഷ്യധാന്യമാണ്‌ പദ്ധതി നടപ്പാക്കാന്‍ വേണ്ടി വരുന്നതെന്നും കെ.വി തോമസ്‌ കൂട്ടിച്ചേര്‍ത്തു.

ദാരിദ്രം തുടച്ചു നീക്കുന്നതിനുള്ള തുടക്കമാണ്‌ ഭക്ഷ്യസുരക്ഷാ ബില്ലെന്ന്‌ സോണിയാഗാന്ധി പറഞ്ഞു. പോഷകാഹാരക്കുറവുള്ള ഒരു കുട്ടിപോലും രാജ്യത്തുണ്ടാകാതിരിക്കലാണ്‌ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും സോണിയ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുന്നതിലൂടെ രാജ്യത്തു നിന്ന് പട്ടിണി തുടച്ചുമാറ്റാനുള്ള അവസരമാണ് പാര്‍ലമെന്റിന് ലഭിച്ചിരിക്കുന്നതെന്നും ചരിത്രപരമായ ദൗത്യമാണ് യു.പി.എ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബില്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് വര്‍ഷം ആറായിരം രൂപയ്ക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും. ആറിനും 18 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും ബില്‍ ഉറപ്പു നല്‍കുന്നു.

കോണ്‍ഗ്രസിന്റെ വോട്ട്‌ സുരക്ഷക്കുള്ളതാണ്‌ ഭക്ഷ്യസുരക്ഷാ ബില്ലെന്ന്‌ ബി.ജെ.പി നേതാവ്‌ മുരളി മനോഹര്‍ ജോഷി കുറ്റപ്പെടുത്തി. ചിലര്‍ക്കുമാത്രമാണ്‌ കോണ്‍ഗ്രസിന്റെ ഭക്ഷ്യസുരക്ഷാ ബില്ല്‌ സുരക്ഷ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ബില്ല്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രൂപത്തില്‍ പാസാക്കാന്‍ കഴിയില്ലെന്ന്‌ സി.പി.ഐ നേതാവ്‌ പ്രഭോത്‌ പാണ്ഡെ പറഞ്ഞു. ഗുരുതരമായ പോരായ്‌മകള്‍ ബില്ലില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമായിരുന്നു എന്ന്‌ സമാജ്‌വാദിപാര്‍ട്ടി വ്യക്തമാക്കി.

രാജീവ്‌ ഗാന്ധിയുടെ ജന്മദിനത്തില്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ ബഹളം കാരണം അത്‌ നടന്നില്ല. എന്തായാലും ബില്ല്‌ ഇന്ന്‌ ലോക്‌സഭയില്‍ പാസാക്കി നാളെ രാജ്യസഭയില്‍ അവതരിപ്പിക്കാനാണ്‌ ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ ശ്രമം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (14 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (27 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends