ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ബച്ചന്‍ പാട്ടുപാടി മുംബൈ ലോക്കല്‍ ട്രെയിനില്‍

ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ മുംബൈ സബര്‍ബന്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രം സോഷ്യല്‍ സൈറ്റില്‍ വൈറലാകുന്നു. കാന്‍സര്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സൗരഭിനൊപ്പമാണ് ബച്ചന്‍ സബര്‍ബനില്‍ യാത്ര ചെയ്തത്. കാന്‍സര്‍ രോഗികളുടെ ചികിത്സാ ധനസമാഹരണാര്‍ഥം സൗരഭ് ഗാനമാലപിക്കാറുണ്ട്. സൗരഭിനു പിന്തുണയുമായാണ് അദ്ദേഹത്തിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്തത്. സൗരഭിനൊപ്പം ഗാനമാലപിക്കുകയും ചെയ്‌തെന്ന് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബച്ചന്‍ കുറിച്ചു. സബര്‍ബനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളും ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























