45 ദിവസം പ്രായമുളള കുഞ്ഞിനെ പിതാവ് എറിഞ്ഞ് കൊന്നു

ജനിച്ച് 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് എറിഞ്ഞ് കൊന്നു. ജനിച്ചത് പെണ്‍കുഞ്ഞ് എന്ന കാരണത്താല്‍ പിതാവായ രാജേന്ദര്‍ നായിക്ക് എന്നയാള്‍ കുട്ടിയെ അറിഞ്ഞ് കൊല്ലുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം.
രാജേന്ദര്‍സുനിത ദമ്പതികളുടെ ഇളയ കുട്ടിയായ പവിത്രയാണ് കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകനുമുണ്ട്. ഓട്ടോറിക്ഷാ െ്രെഡവറായ രാജേന്ദര്‍ ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശേഷം വീടിനകത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്ത് എറിയുകയായിരുന്നു.
കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ സുനിത ശ്രമിച്ചെങ്കിലും രാജേന്ദര്‍ സുനിതയെയും മര്‍ദിക്കുകയായിരുന്നു. കുട്ടിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ കാര്യം സുനിത തന്റെ മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് സുനിതയുടെ മാതാപിതാക്കള്‍ സംഭവം പോലിസില്‍ അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് രാജേന്ദറിനെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























