വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് താരവും: 10 ദിവസമായി പുറത്തിറങ്ങാതെ കനിഹയും കുടുംബവും

തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍നാശനഷ്ടമാണ് സംഭവി്ക്കുന്നത് . തോരാതെ നില്‍്ക്കുന്ന മഴയില്‍ ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നടി കനിഹയുടെ വീടും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടിരിക്കുകയാണ്. 10 ദിവസമായി കനിഹയുടെ കുടുംബം വീട്ടില്‍ തന്നെയാണ്. പുറത്തിറങ്ങാന്‍ വയ്യ.
നടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് തനിക്കൊന്നും ചെയ്യാനാകുന്നില്ലെന്നും ഈ അവസ്ഥയില്‍ ആരോട് പരാതിപ്പെടാനാണെന്നും കനിഹ ചോദിക്കുന്നു. എന്നിരുന്നാലും ഈ അവസ്ഥയിലും മകനൊപ്പം ആവലാതികള്‍ പങ്കിടാതെ സന്തോഷത്തോടെ മുന്നേറുകയാണ് താരം.
അതേസമയം സംസ്ഥാനത്ത് കെടുതികളില്‍ മരിച്ചവരുടെ എണ്ണം 71 ആയി, ചെന്നൈയില്‍ മാത്രം ഇന്നലെ അഞ്ചു പേര്‍ മരിച്ചു. പത്തു വര്‍ഷത്തിനു ശേഷമാണ് ചെന്നൈയില്‍ ഇങ്ങനെ മഴ താരാതെ പെയ്യുന്നത്. വടക്കു കിഴക്കന്‍ മണ്‍സൂണിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടാതാണു കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























