പാകിസ്താനില്‍ ട്രെയിന്‍ പാളം തെറ്റി 16 പേര്‍ മരിച്ചു

പാകിസ്താനില്‍ ട്രെയിന്‍ പാളംതെറ്റി 16 പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരുക്ക് പറ്റി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ക്വറ്റയില്‍നിന്നു റാവല്‍പ്പിണ്ടിയിലേക്കു പോയ ജാഫര്‍ എക്‌സ്പ്രസിന്റെ ഒമ്പതു ബോഗികളാണ് ബോലാന്‍ ജില്ലയില്‍ പാളം തെറ്റിയതെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫാസ് ബുഗ്തി അറിയിച്ചു.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍നിന്നു വരികയായിരുന്നു ട്രെയിന്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ക്വെട്ട നഗരത്തില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ട്രെയിന്റെ ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണ് വിവരം.
അപകടത്തില്‍ പറ്റിയ 47 പേരെ രണ്ട് ഹെലികോപ്റ്ററുകളിലായി ആശുപത്രിയില്‍ എത്തിച്ചെന്ന് പാക് സേന അറിയിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























