കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ കൊല്ലപ്പെട്ടു

കാശ്മീരിലെ കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയ്ക്കടുത്ത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ കൊല്ലപ്പെട്ടു. 41 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ സന്തോഷ് കുമാറാണ് മരിച്ചത്. ഹാജി നാകയിലെ കൊടുംകാട്ടില്‍ തിരച്ചില്‍ തുടരുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കേണലിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കേണല്‍ മരിക്കുകയായിരുന്നു. കാട്ടില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെക്കുറിച്ച് ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























