പാസഞ്ചര്‍ ട്രെയിനുകളില്‍ ഇനി മിനിമം ചാര്‍ജ് 10 രൂപ, വെള്ളിയാഴ്ച മുതല്‍ നിരക്കുവര്‍ധനവ് പ്രാബല്യത്തില്‍ വരും

പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനുള്ള മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു. 5 രൂപയില്‍നിന്നു 10 രൂപയാക്കി വര്‍ധിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം. വെള്ളിയാഴ്ച മുതല്‍ നിരക്കുവര്‍ധനവ് പ്രാബല്യത്തില്‍ വരും.
റെയില്‍വേ സ്‌റ്റേഷനിലെ തിരക്ക് കുറയ്ക്കാനായി കഴിഞ്ഞ ബജറ്റില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പത്തായി വര്‍ധിപ്പിച്ചിരുന്നു. ഇതേസമയം പാസഞ്ചര്‍ ട്രെയിനുകളിലെ മിനിമം നിരക്ക് 5 രൂപയായിരുന്നു.
ഇത് മുതലെടുത്ത് ആളുകള്‍ പ്ലാറ്റ്‌ഫോം ടിക്കറ്റിനു പകരം മിനിമം ടിക്കറ്റുകള്‍ എടുത്തുതുടങ്ങിയത് റെയില്‍വേയ്ക്കു തിരിച്ചടിയായി. ഇതോടെയാണ് മിനിമം ചാര്‍ജും വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























