പാരാച്യൂട്ട് കേടായതറിയാതെ ഹെലികോപ്റ്ററില്‍ നിന്നും ചാടിയ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു

ഹെലികോപ്റ്ററില്‍ നിന്നും ചാടിയ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചാടിയ ശേഷം പാരച്യൂട്ടില്‍ പറന്നിറങ്ങാനായിരുന്നു തീരുമാനം എന്നാല്‍ പാരച്യൂട്ട് പ്രവര്‍ത്തിക്കാതെ വന്നതോടെ താഴെ വീണ് മരിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലുള്ള സര്‍സവ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്ന് ഹെലികോപ്റ്ററില്‍ നിന്നാണ് കര്‍മ ശ്രങ്ക് എന്ന ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെട്ടത്.
യമുന നദിയുടെ തീരത്ത് വച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ കര്‍മ മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























