അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ കുട്ടാളി പിടിയില്‍

അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ കൂട്ടാളിയെന്നു കരുതുന്നയാള്‍ ബംഗളൂരുവില്‍ പിടിയില്‍. ബിസ്മില്ലാനഗര്‍ സ്വദേശി സയിദ് നിയാമത് റഹ്മാനാണു ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ക്കു ഛോട്ടാ ഷക്കീലുമായി ബന്ധമുണ്‌ടെന്നു തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഉള്‍പ്പെടെ സംസ്ഥാനത്ത് നടന്ന ഒട്ടേറെ കൊലപാതകങ്ങളിലും ഇയാള്‍ക്കു പങ്കുള്ളതായി പോലീസ് അറിയിച്ചു. എട്ടോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























